Showing posts with label written by jini. Show all posts
Showing posts with label written by jini. Show all posts

Monday, 19 June 2017

വെറുതെയീ സ്വപ്നങ്ങൾ

വ്യർഥമീ മോഹങ്ങൾ

_________________________


വ്യർഥമീ മോഹങ്ങളെന്നറിഞ്ഞിടൂ നീ......

എത്ര മേൽ വേഗം അറിയിന്നുവോ,

അത്ര തൻ അഴലിന്നാഴം കുറഞ്ഞിടും.

നിൻ മിഴി തൻ താരക

ഞാനെന്നറിഞ്ഞിടുമ്പോൾ

ആനന്ദത്താൽ നിറഞ്ഞിടുന്നെൻ ലോചനം.

ഏഢയല്ല ഞാൻ, മൂഢയല്ല ഞാൻ

ആവില്ലെനിക്കു നിൻ ഗൃഹിണിയായിടാൻ.

ഇതെൻ ധാർഷ്ട്യമല്ലെന്നറിഞ്ഞിടൂ നീ..

നിനവുകൾ നയനാംബുവായിടും.

ഇച്ഛയില്ലൊട്ടുമേ തള്ളിടാൻ നിന്നെയാ വ്യസനത്തിൻ ആഴിയിൽ,

ഈഹയില്ലൊട്ടുമേ കിംവദന്തികൾ കേട്ടിടാൻ...

ഭ്രാന്തമീ പ്രണയമന്നറിഞ്ഞിടൂ...

കാതരനാകരുത് നീ...

പ്രേയസ്സയല്ല ഞാൻ. ..

മിത്രമെന്നറിഞ്ഞിടൂ സഖീ..

കനക തുല്യമാം ഭൂതിയിൻ ദേവത

തേടിവരും വഹിക്കാൻ നിൻ-

കരണീയം അനവരതം.

ഉഡുവിൻ ശോഭയുള്ള നിൻ അക്ഷിയെ, വഹിച്ചിടും അവൾ

തൻ കാളേയത്തിൽ....

Sunday, 14 May 2017

വിളിക്കാതെ വരുന്ന അതിഥി

മരണമെൻ പടിവാതിലിലെത്തിക്കഴിഞ്ഞു.
ഇച്ഛായില്ലൊട്ടുമേ സ്വീകരിച്ചിടാൻ. ക്ഷണിക്കാതെയെത്തിയ അതിഥിയെങ്കിലും
മടക്കിയയ്ക്കാനാകുമോ..
ജീവിച്ചു കൊതി തീർന്നില്ലയെങ്കിലും,
മോഹവുമോർമയും മുഷ്ടിക്കുള്ളിലാക്കി പോകുകയാണു ഞാൻ .
സ്വർഗമായിരുന്നെനിക്കീ  ഭൂമി . അറിയില്ല പരലോകമെന്ത് 
നൽകും പകരമെന്ന് .
സ്നേഹിച്ചു കൊതി തീർന്നില്ലെനിക്ക്.
ശണ്ഠ കൂടി നോവുകളേറെ നൽകി, പോവുകയാണ് ഞാനെന്നറിയാം. ഇതിലേറെ നിന്നുള്ളം തേങ്ങാതിരിക്കാനാണിതെന്ന് അറിഞ്ഞിടും നീ ഒരുനാൾ .

Wednesday, 10 May 2017

മാതൃസ്നേഹം.

അമ്മതൻ അമ്മിഞ്ഞപ്പാലിൽ തുടങ്ങുന്ന സ്നേഹം.
അതു മധുരമാം സ്നേഹം.
ഹൃദ്യമാം സ്നേഹം .
പുത്രഹൃദയത്തിൻ  നൊമ്പരമറിയുന്ന സ്നേഹം
അത് മാതൃഹൃദയത്തിൻറെ ധന്യമാം സ്നേഹം .
ആരും കൊതിക്കുന്ന സ്നേഹം
മായാത്ത മറയാത്ത
മരിക്കാത്ത സ്നേഹം.
ഇത് ധന്യമാം മാതൃസ്നേഹം.
                          - ജിനി

(7 വർഷങ്ങൾക്കു മുൻപ്, (when i was 15), വെറുതെ ഡയറിയിൽ കുറിച്ച വരികളാണ്. ഇന്ന് ഈ ചിത്രത്തിന് ഇതു യോജിക്കുമെന്ന് കരുതുന്നു.)

Sunday, 7 May 2017

വർണ്ണ ശലഭം

ജനനമോ ജളുക സമാനമീ ധരയിൽ
എങ്കിലുമില്ല ദൗർമനസൃം
വിസ്മയമാം ഉർവ്വിയല്ലോ സമ്മാനം.....

ശ്ളക്ഷണമെന്നായുസ്സെങ്കിലും
അസൂർക്ഷണമില്ലധിപനോട്...
ലാവണൃമേറെയേകിയില്ലേ നീ...

ഈഹയുണ്ടേറെ പറന്നിടാൻ
ആവില്ലെന്നറിയാമെനിക്ക്...

പരിഭവമില്ലെനിക്കീശനോട്
വർണ്ണ പതത്രമേകിയില്ലേ നീ...

സല്ലപിക്കാനോ സഹചരരാം
കുസുമങ്ങളേറെയേകിയില്ലേ നീ...
ഈർഷൃയില്ലൊന്നിനുമെൻ
പരമാത്മനോടെനിക്ക്.......

                         ---ജിനി.