Sunday 7 May 2017

വർണ്ണ ശലഭം

ജനനമോ ജളുക സമാനമീ ധരയിൽ
എങ്കിലുമില്ല ദൗർമനസൃം
വിസ്മയമാം ഉർവ്വിയല്ലോ സമ്മാനം.....

ശ്ളക്ഷണമെന്നായുസ്സെങ്കിലും
അസൂർക്ഷണമില്ലധിപനോട്...
ലാവണൃമേറെയേകിയില്ലേ നീ...

ഈഹയുണ്ടേറെ പറന്നിടാൻ
ആവില്ലെന്നറിയാമെനിക്ക്...

പരിഭവമില്ലെനിക്കീശനോട്
വർണ്ണ പതത്രമേകിയില്ലേ നീ...

സല്ലപിക്കാനോ സഹചരരാം
കുസുമങ്ങളേറെയേകിയില്ലേ നീ...
ഈർഷൃയില്ലൊന്നിനുമെൻ
പരമാത്മനോടെനിക്ക്.......

                         ---ജിനി.

1 comment:

  1. ....ഈർഷൃയില്ലൊന്നിനുമെൻ
    പരമാത്മനോടെനിക്ക്.......

    .......ജീവിതം..
    അത് ഇത്രേ ഒള്ളു ........ നന്ദി ഉള്ളവനായിരിക്കുക ..

    PS : നന്നായി എഴുതി .

    ReplyDelete