Monday 29 May 2017

ആത്മ സഖി.

സ്നേഹിക്കാൻ ഒരുപാട് പേരുണ്ടാവുന്നതിലും സുഖം, ഒരാളുമായെങ്കിലും ആത്മാര്തമായി സ്നേഹിക്കപ്പെടാൻ കഴിയുന്നതാണ് .
കാത്തിരിക്കാനും
പിടിവാശി കാണിക്കാനും
കൈ പിടിച്ചു നടത്താനും
സ്നേഹിക്കാനും
സാന്ത്വനിപ്പിക്കാനും
ഒരു കൈ
താങ്ങെങ്കിലുമില്ലെങ്കിൽ ജീവിക്കാൻ പിന്നെ എന്താണൊരു സുഖം .

നേരിട്ട് ഹൃദയവുമായി ബന്ധമുള്ള ആ  വിരലിൽ,
അണിയുന്ന മോതിരത്തിനും,
കഴുത്തിലണിയുന്ന
ആ മഞ്ഞ  ചരടിനും പിന്നിൽ ഇങ്ങനെ ഒരായിരം ആഗ്രഹങ്ങളും   സ്വപ്നങ്ങളുമുണ്ടാവും. എല്ലാറ്റിനുമുപരി
തൻറെ ആത്മസഖിക്കായി കാത്തു സൂക്ഷിച്ച പ്രണയവുമുണ്ടാകും.

Monday 22 May 2017

നഷ്ട പ്രണയം

നഷ്ട പ്രണയത്തിൻറെ സമ്മാനം വിരഹം മാത്രമോ ?
അല്ല.
ഒരുപാട് മധുരമുള്ള ഓർമ്മകളും
നാളേക്ക് വേണ്ട പാഠങ്ങളും
നിറച്ച  ഒരു കിതാബാണത് .
ആ താളുകളിലൂടെ കണ്ണോടിക്കുമ്പോൾ
ജീവിതം നിനക്കായ് നൽകിയ ആനന്ദത്തിൻറെ നാളുകൾ കാണാം.
മറുപുറത്ത് വിരഹവേദനയും.
പക്ഷേ വായന പകുതിയിൽ നിർത്തിയാൽ ചോദ്യങ്ങൾ നിന്നിൽ അലയടിച്ചുയരും.
ക്ഷമയോടെ അവസാന താളുകൾ വരെ നോക്കുമ്പോൾ ,
നീ തിരിച്ചറിയും ദൈവം നിനക്കായ് നന്മ മാത്രമേ കരുതിയിരുന്നുള്ളു എന്നും  ഭാവിയിൽ ഒരുപാട് സന്തോഷിക്കാൻ വേണ്ടിയായിരുന്നു ഇതെല്ലാമെന്നും.

*കയ്പ് എന്തെന്നറിഞ്ഞിട്ട് മധുരം നുണയുമ്പോഴെ ആസ്വാദനമുണ്ടാകുകയുള്ളു.*

Sunday 14 May 2017

വിളിക്കാതെ വരുന്ന അതിഥി

മരണമെൻ പടിവാതിലിലെത്തിക്കഴിഞ്ഞു.
ഇച്ഛായില്ലൊട്ടുമേ സ്വീകരിച്ചിടാൻ. ക്ഷണിക്കാതെയെത്തിയ അതിഥിയെങ്കിലും
മടക്കിയയ്ക്കാനാകുമോ..
ജീവിച്ചു കൊതി തീർന്നില്ലയെങ്കിലും,
മോഹവുമോർമയും മുഷ്ടിക്കുള്ളിലാക്കി പോകുകയാണു ഞാൻ .
സ്വർഗമായിരുന്നെനിക്കീ  ഭൂമി . അറിയില്ല പരലോകമെന്ത് 
നൽകും പകരമെന്ന് .
സ്നേഹിച്ചു കൊതി തീർന്നില്ലെനിക്ക്.
ശണ്ഠ കൂടി നോവുകളേറെ നൽകി, പോവുകയാണ് ഞാനെന്നറിയാം. ഇതിലേറെ നിന്നുള്ളം തേങ്ങാതിരിക്കാനാണിതെന്ന് അറിഞ്ഞിടും നീ ഒരുനാൾ .

Wednesday 10 May 2017

മാതൃസ്നേഹം.

അമ്മതൻ അമ്മിഞ്ഞപ്പാലിൽ തുടങ്ങുന്ന സ്നേഹം.
അതു മധുരമാം സ്നേഹം.
ഹൃദ്യമാം സ്നേഹം .
പുത്രഹൃദയത്തിൻ  നൊമ്പരമറിയുന്ന സ്നേഹം
അത് മാതൃഹൃദയത്തിൻറെ ധന്യമാം സ്നേഹം .
ആരും കൊതിക്കുന്ന സ്നേഹം
മായാത്ത മറയാത്ത
മരിക്കാത്ത സ്നേഹം.
ഇത് ധന്യമാം മാതൃസ്നേഹം.
                          - ജിനി

(7 വർഷങ്ങൾക്കു മുൻപ്, (when i was 15), വെറുതെ ഡയറിയിൽ കുറിച്ച വരികളാണ്. ഇന്ന് ഈ ചിത്രത്തിന് ഇതു യോജിക്കുമെന്ന് കരുതുന്നു.)

Tuesday 9 May 2017

മങ്ങാത്ത സ്വപ്നം.

കാലമേ നീ എത്ര മങ്ങൽ ഏൽപ്പിച്ചാലും എൻറെ സ്വപ്നങ്ങൾക്ക് നിറം മങ്ങില്ല.

എൻറെ ആഗ്രഹങ്ങൾ....
അവ ചിറകടിച്ചുയലും...

എന്നാൽ അതൊരു നൂൽ പൊട്ടിയ പട്ടത്തിനു സമമെന്ന് നീ കൊതിക്കേണ്ട....

കാരണം അതിന്റെ ചരടുകൾ ഇപ്പോഴും മറ്റൊരു കൈകളിലാണ്...

സുരക്ഷിതമായ കൈകളിൽ.

പ്രണയം-മധുരം.

കണ്ടുമുട്ടലുകളല്ല പ്രണയത്തിന് മാധുരൃം കൂട്ടുന്നത്,
മറിച്ച് കാത്തിരിപ്പുകളാണ്.

പ്രണയസല്ലാപങ്ങളെക്കാൾ മധുരം നൽകുന്നത് കൊച്ചു കൊച്ചു പിണക്കങ്ങളാണ്.


Sunday 7 May 2017

വർണ്ണ ശലഭം

ജനനമോ ജളുക സമാനമീ ധരയിൽ
എങ്കിലുമില്ല ദൗർമനസൃം
വിസ്മയമാം ഉർവ്വിയല്ലോ സമ്മാനം.....

ശ്ളക്ഷണമെന്നായുസ്സെങ്കിലും
അസൂർക്ഷണമില്ലധിപനോട്...
ലാവണൃമേറെയേകിയില്ലേ നീ...

ഈഹയുണ്ടേറെ പറന്നിടാൻ
ആവില്ലെന്നറിയാമെനിക്ക്...

പരിഭവമില്ലെനിക്കീശനോട്
വർണ്ണ പതത്രമേകിയില്ലേ നീ...

സല്ലപിക്കാനോ സഹചരരാം
കുസുമങ്ങളേറെയേകിയില്ലേ നീ...
ഈർഷൃയില്ലൊന്നിനുമെൻ
പരമാത്മനോടെനിക്ക്.......

                         ---ജിനി.

Saturday 6 May 2017

ആദ്യകാല ജീവിതം

ഭഗത് സിംഗിന് 12 വയസ്സുള്ളപ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്.

നിരപരാധികൾ വെടിയേറ്റുവീണ സംഭവം ഈ ചെറുപ്പക്കാരനിൽ ദേശഭക്തി ആളിക്കത്തിച്ചു.

പിറ്റേ ദിവസം ജാലിയൻ വാലാബാഗ് സന്ദർശിച്ച ഭഗത് അവിടെ നിന്നും ശേഖരിച്ച ചോരയും മണ്ണും ഒരു ചെറിയ കുപ്പിയിലാക്കി അലങ്കരിച്ചു തന്റെ മുറിയിൽ സ്ഥാപിക്കുകയും അതിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്യുകയുണ്ടായി.

ബാലനായിരിക്കുമ്പോൾ തന്നെ ഭഗതിന്റെ ജീവിതത്തിൽ ദേശസ്നേഹം മുളപൊട്ടിയിരുന്നു എന്നതിന്റെ ഉദാഹരണമാണിത്.

1920 - ൽ
മഹാത്മാഗാന്ധി
നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോൾ 13-മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി.

നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിച്ചു, ലാഹോറിലുള്ള നാഷണൽ കോളേജിൽ ചേർന്നു.

പഠനവിഷയങ്ങളിലും പാഠ്യേതരകാര്യങ്ങളിലും ഭഗത് ഒരേ പോലെ പ്രാമുഖ്യം നൽകിയിരുന്നു.

ചരിത്രവും
രാഷ്ട്രതന്ത്രവും ഭഗതിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു.

ക്ലാസ്സിൽ പഠിച്ച വിഷയങ്ങളേക്കുറിച്ച് സുഹൃത്തുക്കളുമായി സംവദിക്കുന്നത് ഭഗത് ഏറെ  ഇഷ്ടപ്പെട്ടിരുന്നു.

സർവ്വകലാശാലയിലെ നാടകസംഘത്തിൽ ഭഗത് സജീവ പ്രവർത്തകനായിരുന്നു.

Friday 5 May 2017

ഒരു ഗീതം - ചെഗുവേര എഴുതിയ കവിത

നീ പറഞ്ഞു,
സൂര്യന് ഉദിക്കുകതന്നെ ചെയ്യുമെന്ന്.

നീ സ്നേഹിക്കുന്ന ഹരിതവര്ണ്ണമാര്ന്ന
മുതലയെ വിമോചിപ്പിക്കാന്
ഭൂപടങ്ങളില് കാണാത്ത പാതകളിലൂടെ
നമുക്കു പോവുക.

ഉദയതാരകങ്ങള് ജ്വലിച്ചുനില്ക്കുന്ന
നമ്മുടെ ഇരുണ്ട ശിരസ്സുകളാല്
അവമതികളെ തുടച്ചു തൂത്തുകളഞ്ഞ്
നമുക്കു പോവുക.

ഒന്നുകില് നാം വിജയം നേടും,
അല്ലെങ്കില്
മരണത്തിന്നുമപ്പുറത്തേക്ക്
നാം നിറയൊഴിക്കും.

ആദ്യത്തെ വെടി പൊട്ടുമ്പോള് കാടു മുഴുവന്
പുതുവിസ്മയവുമായി ഞെട്ടിയുണരും
വിശുദ്ധമായ സൗഹൃദവുമായി
അപ്പോള് ഞങ്ങള് നിന്നോടൊത്തുണ്ടാകും.

നിന്റെ ശബ്ദം നാലു
കാറ്റുകളെ നാലായി പകുക്കും.
നീതി, അപ്പം, ഭൂപരിഷ്കരണം,
സ്വാതന്ത്ര്യം.

അതേ ശബ്ദത്തിന്റെ പ്രതിദ്ധ്വനികളുമായി
അപ്പോള് ഞങ്ങള് നിന്നോടൊത്തുണ്ടാകും.

സ്വേച്ഛാധിപതികള്ക്കെതിരേ
ചിട്ടയോടെ നടത്തുന്ന ആക്രമണം
പകലറുതിയില് അവസാനിക്കും.
അന്തിമയുദ്ധത്തിന്നു തയ്യാറായി
അപ്പോള് ഞങ്ങള് നിന്നോടൊത്തുണ്ടാകും.

ക്യൂബയുടെ അസ്ത്രം തറച്ചുകയറി
കാട്ടുമൃഗം ഉടലിലെ മുറിവു നക്കിക്കിടക്കും
അഭിമാനഭരിതമായ ഹൃദങ്ങളുമായി
അപ്പോള് ഞങ്ങള് നിന്നോടൊത്തുണ്ടാകും.

സമ്മാനങ്ങളുമേന്തി ചാടിച്ചാടിനടക്കുന്ന
സര്വ്വാലങ്കാരഭൂഷിതരായ കീടങ്ങള്ക്ക്
ഞങ്ങളുടെ ആര്ജ്ജവം കെടുത്താനാവില്ല
ഞങ്ങള്ക്കു വേണ്ടത് ഒരു പാറക്കെട്ട്
അവരുടെ തോക്കുകള്, വെടിയുണ്ടകള്,
അത്രമാത്രം.

ഇരുമ്പ് ഞങ്ങളുടെ വഴി തടയുന്നുവെങ്കില്,
അമേരിക്കന്ചരിത്രത്തിലേക്കുള്ള
യാത്രയില്
ഞങ്ങളുടെ ഗെറില്ലാ അസ്ഥികള് മൂടുവാന്
തരിക:
ക്യൂബന്കണ്ണീരിന്റെ ഒരു പുതപ്പ്.
അത്രമാത്രം.

എന്നും നിനക്കായി...

ഒരിക്കലും തനിച്ചാക്കില്ലെന്നെൻ
കാതിൽ മന്ത്രമോതിയിട്ടും
എന്നെ തനിച്ചാക്കി  അകന്നതെന്തെ?
നീ അകന്നതെന്തെ...?

ആശകളായിരം സമ്മാനം.
എന്നാലിന്ന് ആശംസയേകാൻ
നീ എവിടെ...???

വ്യർഥമീ കാത്തിരിപ്പെന്നറിഞ്ഞിട്ടും
കൊതിക്കുന്നു എന്നുള്ളം വെറുതെ......

നിൻ സ്വരം കേൾക്കാൻ
നിൻ രൂപം കാണാൻ
നിൻറെ മാറിൽ ചാഞ്ഞ്
കനവുകൾ നെയ്യാൻ..

ഇനിയില്ലെന്നറിഞ്ഞിട്ടും
ആശിച്ചു പോകുന്നു ഞാനാ-
ടഞ്ഞ മിഴികൾ തുറക്കാൻ...

Thursday 4 May 2017

പുഞ്ചിരിയിൽ വിരിയട്ടെ പുലരി.

ഓരോ പുലരിയിലും ഉണർവ്വോടെ വിരിയുന്ന പുഷ്പങ്ങളെ കണ്ടിട്ടില്ലേ...??
അവയ്ക്ക് ആകുലതകളോ വ്യാകുലതകളോ ഇല്ല.
നിറഞ്ഞ സന്തോഷത്തോടെ ഓരോ ദിനത്തെയും വരവേൽക്കാനാണ് അവയ്ക്കിഷ്ടം.
എണ്ണമറ്റതാണ് ആയുസ്സെന്നറിഞ്ഞിട്ടും പരാതികളോ പരിഭവങ്ങളോ അവയ്ക്കില്ല.
പരിമളം പരത്താൻ മാത്രമേ അവയ്ക്കറിയൂ...

വർണ്ണങ്ങൾ കൊണ്ട് പൂവുകൾ നമ്മെ ആഹ്ളാദിപ്പിക്കുമ്പോൾ
പുഞ്ചിരി കൊണ്ട് നമുക്കും ആനന്ദം പകരാം.

പൂക്കളുടെ പരിമളം നമ്മുടെ മനസ്സിന് കുളിർമയേകുമ്പോൾ നല്ല വാക്കുകൾ കൊണ്ട് നമുക്കും പരിമളം പരത്താം.

Wednesday 3 May 2017

അന്ധത മൂടുന്ന ഗർത്തങ്ങൾ

തുറന്നു പിടിച്ച മിഴികൾ കൂട്ടിനുണ്ടെങ്കിലും പലപ്പോഴും നാം അന്ധരാണ്.
മുന്നിലുള്ള വൻ ഗർത്തങ്ങൾ പോലും കാണാറില്ല...
കാഴ്ച എന്ന മഹാസിദ്ധി കൂട്ടിനുണ്ടായിട്ടും എന്തേ ഇരുട്ട് നമ്മെ മൂടി കളയുന്നു??
എന്തേ അന്ധത നമുക്ക് കൂട്ടാകുന്നു...??
കാലിടറി വീണു കഴിയുമ്പോഴാണ് പലപ്പോഴും താൻ കുഴിയിൽ ആണെന്നും കുഴിയ്ക്ക് എത്ര ആഴമുണ്ടെന്നും നാം തിരിച്ചറിയുന്നത്.....

ഓരോ പിറവിയും ഒരു പുതിയ കാൽവയ്പ്

വാനിലെ നക്ഷത്രത്തിൻറെ പ്രഭ ആ മിഴികളിൽ തിളങ്ങുന്നുണ്ട്.

പുതുമയുള്ള പുത്തൻ ലോകത്തിൻറെ പുതു പുത്തൻ കാഴ്ചകൾ കാണാനുള്ള ആകാംശയാകാം ആ പ്രഭയ്ക്ക് കാരണം.

ആ ശോഭയ്ക്ക് മങ്ങൽ ഏൽക്കാതിരിക്കട്ടെ.

കാലം ആ കണ്ണുകളിലെ തിളക്കത്തെയും ആ ഹൃദയത്തിൻറെ നിഷ്കളങ്കതയെയും കളങ്കപ്പെടുത്താതെയിരിക്കട്ടെ.

പുതു തലമുറയ്ക്ക് സുഗന്ധമുള്ള പ്രഭാതങ്ങൾ വരവേൽക്കാൻ കഴിയുമാറാകട്ടെ......☺😊