Saturday, 7 November 2020

സർഗമായി
സാന്ത്വനത്തിൻ
ശ്രുതിയെത്തേടി
സ്വപ്നമെത്തി

മന്ദമായി
മായവനത്തിൻ
ചിത്തം തേടി
ശലഭമെത്തി

കവിതയായി
കതിർമണ്ഡപത്തിൻ
കനവും തേടി
കാലമെത്തി 
കനവോ പാതിമഴയോ
ചിരിയോ പുതു നിലാവോ
നിഴലായി നീ അരികെ
തണലായി എൻ സ്വപ്നങ്ങളും 

Friday, 16 October 2020

അപ്സരസ്സ്

മനസ്സ്..... നിൻ സ്‌മൃതിയുടെ തപസ്സ്... 
ഉഷസ്സ്.... പൊൻ അരുവിയുടെ കൊലുസ്സ്... 
തമസ്സ്.... വെണ്ണിലാവിന്റെ  ഛന്ദസ്സ്...
തേജസ്സ്... എൻ അപ്സരസ്സിൻ ശ്രേയസ്സ്... 

Thursday, 15 October 2020

തനിയെ

ഏകാന്ത രാവിന്റെ ചന്ദ്രികയോ 
തീരാത്ത രാവിന്റെ മന്ത്രമിതോ 
തേടുന്നു കാടിന്റെ ചന്തങ്ങളും 
കുഴലൂതും പാട്ടിന്റെ ഈണങ്ങളും 

കറുകപ്പുൽ വയലിന്റെ തീരങ്ങളിൽ 
സാരഘം നുണഞ്ഞു നിന്നിടുമ്പോൾ 
വിളിക്കാതെ വന്നൊരു മാരുതൻ 
മെല്ലെ കാതിൽ വന്നു മൂളിടുന്നു 

അതിഥിയായി എത്തിയ മാരിയിൻ 
വാർത്ത കേട്ടു മെല്ലെ തിരിയവേ 
നെറുകയിൽ ചുംബനമെന്നോണം 
ആദ്യതുള്ളി പതിച്ചിരുന്നു.......

Wednesday, 14 October 2020

നിറനിലാവിന്റെ ചിമിഴിലേറി 
താരറാണിതൻ ചിറകുമായ് 
നിമിഷ സാഗരത്തിൻ ഓളങ്ങളിൽ 
ഇടറാതെ വന്നൊരു തെന്നൽ നീ...