Wednesday, 14 October 2020

നിറനിലാവിന്റെ ചിമിഴിലേറി 
താരറാണിതൻ ചിറകുമായ് 
നിമിഷ സാഗരത്തിൻ ഓളങ്ങളിൽ 
ഇടറാതെ വന്നൊരു തെന്നൽ നീ... 
                         

Friday, 29 November 2019

കാർമേഘങ്ങൾ നീങ്ങി... വർണങ്ങൾ തെളിഞ്ഞു

നിറകണ്ണിൽ തിളങ്ങുന്ന സങ്കടങ്ങൾ നിറപുഞ്ചിരിയിൽ മറച്ചിടണം.
ആ പുഞ്ചിരിയിലെ പ്രകാശം
നിൻ കണ്ണുകളിൽ   മഴവില്ല് തീർക്കണം. 

Wednesday, 20 November 2019

ചിലതൊക്കെ അങ്ങനാ... മധുരിഫിക്കേഷൻ കാരണം തുപ്പാനും വയ്യ. കയപോളോജി കാരണം ഇറക്കാനും വയ്യ.   

Sunday, 17 November 2019

ബന്ധങ്ങളുടെ നിലനിൽപ്പിനു നിശബ്ദത പലപ്പോഴും അനിവാര്യമാകാറുണ്ട് 
അത്രമേൽ സ്നേഹിക്കുന്നവരെ ഇത്രമേൽ വേദനിപ്പിക്കരുത് 

Friday, 15 November 2019

മടുത്തു.....

നാട്യങ്ങൾ കണ്ടു മടുത്തു. നാട്യക്കാരെയും.... 

Wednesday, 2 May 2018

നീല നിശീഥിനി

നീല നിശീഥിനികൾ സമ്മാനിച്ച ഹൃദയമന്ത്രങ്ങൾ
എന്നും എൻറെ സ്വപ്നങ്ങൾക്ക് ചിറകു നൽകി.

ഹൃദയ വീണ


പൊന്നുഷസായി ഉദിച്ചെൻ
ഓമൽ സഖിയായി.
കിളിനാദം കൊഞ്ചിയെൻ
ഹൃത്തിനുള്ളിൽ വാസമായി.
ആയിരം സംവത്സരങ്ങൾ
ചേർന്നിരിക്കാൻ കൊതിയായി.
തന്ത്രികൾ മീട്ടിയെൻ
ഹൃദയത്തിൻ താളമായി
ചുംബനത്തിൻ മധുരം
നിറച്ചെനിക്കെന്നും നിഴലായി..
നിലാവിൽ ചാലിച്ച
പ്രണയത്തിൻ ദൂതുമായി
ഒടുവിലെൻ കാന്തനായി.

ജാലകം


നിനവായി മറയും കനവേ
എൻ കനവേ
മനസ്സെന്ന ജാലകക്കൂട്ടിൽ
മറവി തൻ മന്ത്രം ചൊല്ലാമോ..
എൻ കനവിൻറെ ജാലകക്കൂട്ടിൽ
നിനവുകൾ മാത്രം ബാക്കി.

കുപ്പിവളകൾ

ഒരുപാട് സനേഹിച്ചു ഞാനാ കുപ്പിവളകളെ..സ്വന്തമെന്നു കരുതി കൈകളിൽ ചേർത്തു. കൂടെ നിന്ന് അതും ചതിച്ചു.കീറി മുറിച്ച് രണ്ട് തുള്ളി രക്തവും കൊണ്ടാണ് പോയതെന്ന് അറിഞ്ഞപ്പോഴേക്കും നേരം പുലർന്നിരുന്നു.

Monday, 12 February 2018


ഇഷ്ടങ്ങൾ എല്ലാം
നഷ്ടങ്ങൾ സൃഷ്ടിച്ചു
കഷ്ടങ്ങൾ ഏറിയപ്പോൾ
ഭ്രഷ്ട് നൽകി ഞാൻ
സൃഷ്ടി ദൈവത്തിനും

Wednesday, 17 January 2018

കാലം കൈകളിൽ തന്ന പാനപാത്രത്തിൽ ഇത്രയേറെ കയ്പ് നിറഞ്ഞിട്ടുണ്ടാവുമെന്ന് അറിഞ്ഞിരുന്നില്ല...

Thursday, 7 December 2017

അഗ്നിയായിരുന്നവൾ

ജ്വലിച്ചിരുന്നവൾ അത്യുജ്വലമായി.
തനിച്ചായിരുന്നവൾ തുണയില്ലാതെ..
സഖിയില്ലല്ലോ നിഴൽ പോലുമഗ്നിക്ക്..
എങ്കിലും അഗ്നിശുദ്ധിയായിരുന്നവൾക്ക്.
അന്ധകാരത്തിൽ അഗ്നിക്ക് മാഹാത്മമേറെ.
ഇരുട്ടിനെ തോഴിയാക്കി
പ്രകാശത്തിലുല്ലസിക്കാൻ
ചെന്നായ്ക്കളെ പോലെയെത്തിയവർ.,
ജ്വലിച്ചു നിന്നവൾ
പൊള്ളലേൽപ്പിച്ചവൾ-
സ്വയരക്ഷക്കായി.
എങ്കിലുമൊടുവിൽ
കത്തിയെരിഞ്ഞു പോയവൾ.
കനലുകൾ ബാക്കിയായി.
വിധിയെ പഴിച്ചില്ലവൾ..
കെട്ടടങ്ങിയില്ല കനലുകളിന്നും
പുനർജനിക്കുമവളാ കനലിൽ
ഒടുവിലൊന്നാളിക്കത്തും.
ഭസ്മമാക്കിടും..!!

Friday, 22 September 2017

ചലിക്കുന്ന നാവുകൾ

പലപ്പോഴും നാവിനെ നിശ്ചലമാക്കാൻ പ്രയാസമാണ്.
എന്നാൽ ആ മൗനം പ്രശ്നങ്ങൾ ഒ ഴിവാക്കുമെങ്കിൽ നിശബ്ദതയെ സുഹൃത്താക്കുന്നതിൽ തെറ്റില്ല.

എന്നാൽ ആ സുഹൃത്ത് നമ്മുടെ ആത്മാഭിമാനത്തെ ചോദൃം ചെയ്യുന്ന നാളിൽ ഉപേക്ഷിച്ചേക്കൂ മൗനത്തെ, ചലിക്കട്ടെ നാവുകൾ....

ആ നാവിലെ വാക്കിന് സന്ദർഭോചിതമായ മൂർച്ചയാകാം.എന്നാൽ നിൻറെ ശബ്ദം നിനക്കു മേൽ ഉയരരുത്. നിൻറെ ശത്രുവിന് പോലും ബഹുമാനം കൊടുക്കുമ്പോൾ നീ നിന്നെ തന്നെ ബഹുമാനിക്കുകയാണ് എന്നറിയൂ...

Sunday, 10 September 2017

നമ്മുടെ ഇഷ്ടങ്ങൾ  മാറ്റിവയ്ക്കുന്നതിലൂടെ ഒരു സുഹൃദ് ബന്ധത്തിനു ദൃഢതയുള്ള ആയുസ് ലഭിക്കുമെങ്കിൽ,  നമ്മുടെ പ്രിയപ്പെട്ട ബന്ധങ്ങൾ തകരാതിരിക്കാൻ ആ ഇഷ്ടങ്ങൾ മാറ്റിവയ്ക്കണം.