Friday, 29 November 2019
കാർമേഘങ്ങൾ നീങ്ങി... വർണങ്ങൾ തെളിഞ്ഞു
Wednesday, 20 November 2019
Sunday, 17 November 2019
Friday, 15 November 2019
Wednesday, 2 May 2018
ഹൃദയ വീണ
പൊന്നുഷസായി ഉദിച്ചെൻ
ഓമൽ സഖിയായി.
കിളിനാദം കൊഞ്ചിയെൻ
ഹൃത്തിനുള്ളിൽ വാസമായി.
ആയിരം സംവത്സരങ്ങൾ
ചേർന്നിരിക്കാൻ കൊതിയായി.
തന്ത്രികൾ മീട്ടിയെൻ
ഹൃദയത്തിൻ താളമായി
ചുംബനത്തിൻ മധുരം
നിറച്ചെനിക്കെന്നും നിഴലായി..
നിലാവിൽ ചാലിച്ച
പ്രണയത്തിൻ ദൂതുമായി
ഒടുവിലെൻ കാന്തനായി.
ജാലകം
നിനവായി മറയും കനവേ
എൻ കനവേ
മനസ്സെന്ന ജാലകക്കൂട്ടിൽ
മറവി തൻ മന്ത്രം ചൊല്ലാമോ..
എൻ കനവിൻറെ ജാലകക്കൂട്ടിൽ
നിനവുകൾ മാത്രം ബാക്കി.
കുപ്പിവളകൾ
ഒരുപാട് സനേഹിച്ചു ഞാനാ കുപ്പിവളകളെ..സ്വന്തമെന്നു കരുതി കൈകളിൽ ചേർത്തു. കൂടെ നിന്ന് അതും ചതിച്ചു.കീറി മുറിച്ച് രണ്ട് തുള്ളി രക്തവും കൊണ്ടാണ് പോയതെന്ന് അറിഞ്ഞപ്പോഴേക്കും നേരം പുലർന്നിരുന്നു.
Monday, 12 February 2018
Wednesday, 17 January 2018
Thursday, 7 December 2017
അഗ്നിയായിരുന്നവൾ
ജ്വലിച്ചിരുന്നവൾ അത്യുജ്വലമായി.
തനിച്ചായിരുന്നവൾ തുണയില്ലാതെ..
സഖിയില്ലല്ലോ നിഴൽ പോലുമഗ്നിക്ക്..
എങ്കിലും അഗ്നിശുദ്ധിയായിരുന്നവൾക്ക്.
അന്ധകാരത്തിൽ അഗ്നിക്ക് മാഹാത്മമേറെ.
ഇരുട്ടിനെ തോഴിയാക്കി
പ്രകാശത്തിലുല്ലസിക്കാൻ
ചെന്നായ്ക്കളെ പോലെയെത്തിയവർ.,
ജ്വലിച്ചു നിന്നവൾ
പൊള്ളലേൽപ്പിച്ചവൾ-
സ്വയരക്ഷക്കായി.
എങ്കിലുമൊടുവിൽ
കത്തിയെരിഞ്ഞു പോയവൾ.
കനലുകൾ ബാക്കിയായി.
വിധിയെ പഴിച്ചില്ലവൾ..
കെട്ടടങ്ങിയില്ല കനലുകളിന്നും
പുനർജനിക്കുമവളാ കനലിൽ
ഒടുവിലൊന്നാളിക്കത്തും.
ഭസ്മമാക്കിടും..!!
Monday, 4 December 2017
Friday, 1 December 2017
Thursday, 30 November 2017
Wednesday, 29 November 2017
Friday, 22 September 2017
ചലിക്കുന്ന നാവുകൾ
പലപ്പോഴും നാവിനെ നിശ്ചലമാക്കാൻ പ്രയാസമാണ്.
എന്നാൽ ആ മൗനം പ്രശ്നങ്ങൾ ഒ ഴിവാക്കുമെങ്കിൽ നിശബ്ദതയെ സുഹൃത്താക്കുന്നതിൽ തെറ്റില്ല.
എന്നാൽ ആ സുഹൃത്ത് നമ്മുടെ ആത്മാഭിമാനത്തെ ചോദൃം ചെയ്യുന്ന നാളിൽ ഉപേക്ഷിച്ചേക്കൂ മൗനത്തെ, ചലിക്കട്ടെ നാവുകൾ....
ആ നാവിലെ വാക്കിന് സന്ദർഭോചിതമായ മൂർച്ചയാകാം.എന്നാൽ നിൻറെ ശബ്ദം നിനക്കു മേൽ ഉയരരുത്. നിൻറെ ശത്രുവിന് പോലും ബഹുമാനം കൊടുക്കുമ്പോൾ നീ നിന്നെ തന്നെ ബഹുമാനിക്കുകയാണ് എന്നറിയൂ...
Sunday, 10 September 2017
Wednesday, 16 August 2017
ഹൃദയത്തിൻറെ ഭാഷ
ലിപിയില്ലാത്ത ഭാഷയാണ് പ്രണയം.
മൗനങ്ങൾ പോലും കഥ പറയുന്ന അനുഭൂതിയാണ് പ്രണയം.
രണ്ടു ശരീരത്തിലെ ഹൃദയമിടുപ്പുകൾ സംസാരിക്കുന്ന ഹൃദയത്തിൻറെ ഭാഷ.
രണ്ട് ഗാത്രത്തിൻറെയല്ല, രണ്ട് ആത്മാക്കളുടെ കൂടിച്ചേരലാണ് പ്രണയം.
എത്ര ദൂരത്താണെങ്കിലും ഒന്നും മൊഴിയുവാൻ കഴിഞ്ഞില്ലെങ്കിലും ഒരു മനസ്സിന്റെ വേദന മറ്റൊരു ഹൃദയം അറിയുന്നു.
തൻറെ ഹൃദയമിടുപ്പിൻറെ താള വൃതിയാനമാണ് ആ അറിവിന് കാരണം.
തൻറെ മറുപകുതിയുടെ വേദന ആരുമറിയാതെ ആ ഹൃദയം തിരിച്ചറിയുന്നതു കൊണ്ടാവാം ഇത്.
അതുകൊണ്ട് തന്നെ പ്രണയം ഒരു മാന്ത്രിക ഭാഷയെന്ന് പറയാം.
ഏത് മുറിവും ഉണക്കാൻ കഴിവുള്ള ഒരു അത്ഭുത ഭാഷ.